Tuesday, 10 March 2009

ഒരു കാമ്പസ്‌ സാമാജികന്റെ ഡയറിക്കുറിപ്പ്‌

ആദ്യം കണ്ടുമുട്ടിയവള്‍ സൗന്ദര്യശാസ്‌ത്രവിശദീകരണം നല്‍കിഎന്റെ പ്രണയത്തിന്റെഅടിയന്തിരപ്രമേയം നല്‍കി.പ്രാരാബ്ധങ്ങളുടെ തീരാക്കണക്കായിരുന്നു രണ്ടാമതൊരുവള്‍എന്റെ ഉപക്ഷേപത്തിനു നല്‍കിയ മറുപടിവീണ്ടും മൂന്നാമതൊരുവളുടെ ശ്രദ്ധക്ഷണിച്ചപ്പോള്‍ആരോ ക്രമപ്രശ്‌നവുമായിവന്നുഒടുവില്‍ വാക്കൗട്ടിനു തീരുമാനിച്ചപ്പോള്‍സമ്മേളനകാലാവധി കഴിഞ്ഞിരുന്നു.റൂളിംഗ്‌ - പ്രേമിക്കല്‍ സമരമാണ്‌പ്രേമിക്കാതിരിക്കല്‍ ഒരു യുദ്ധവും.

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home